തിരുവല്ലം: ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു. പാച്ചല്ലൂര്‍ ഗവ.എല്‍പി സ്കൂളിന് മുന്നില്‍വെച്ചാണ് ഇന്നലെ പകല്‍ ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചത്. കോവളത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട ലോ ഫ്ലോർ ബസിന്റെ എന്ജിന് ഭാഗത്താണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും തന്നെ പരിക്കില്ല.
അഗ്നിരക്ഷാസേന എത്തുമ്പോള്‍ ബസിലെ ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിംഗ്വഷര് ഉപയോഗിച്ച് തീ ഭാഗീകമായി കെടുത്തിയിരുന്നു. അഗ്നിരക്ഷാസേന പിന്നീട് പൂര്‍ണമായും തീ കെടുത്തി.